ഉദുമ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.ടെക് ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ ഉദുമയിലെ ഷബാനയുടെ വിജയം നാട്ടുകാര്‍ക്ക് അഭിമാനമായി. ഉദുമ നാലാംവാതുക്കലിലെ കെ.എ. ഷുക്കൂറിന്റെയും സുബൈദയുടെയും മകളായ എ.എസ് ഷബാനയ്ക്ക് റാങ്ക് കിട്ടിയ വിവരമറിഞ്ഞ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അഭിനന്ദന പ്രവാഹമായിരുന്നു.
കാസര്‍കോട് എല്‍.ബി.എസ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ് ഷബാന. ഈ നേട്ടത്തില്‍ ഷബാനയെ കോളജ് അധികൃതരും അധ്യാപകരും അനുമോദിച്ചു.

Post a Comment