
ഉദുമ: ഉദുമ പടിഞ്ഞാറില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ 20 ഓളം വരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടിപരിക്കേല്‍പിച്ചു. വെട്ടേറ്റ ഉദുമ പടിഞ്ഞാറിലെ കുഞ്ഞമ്പുവിന്റെ മകന്‍ സജിത്ത് (35), കുട്ട്യന്റെ മകന്‍ കെ. അനീഷ് (27) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 11.30 മണിയോടെ ഉദുമ പടിഞ്ഞാറില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്റെ വീട്ടിലേക്ക് പോയി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകുമ്പോള്‍ വടിവാള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരകായുദ്ധങ്ങളുമായി ഇരുപതോളംവരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

News:
ഉദുമയില്‍ 2 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ വെട്ടി
Post a Comment